Posts

Featured post

ഗാന്ധർവ്വശ്രുതി!

17/02/17 ഒരു വെള്ളിയാഴ്ച രാത്രി !!! നഗരത്തിരക്കുകളിൽ നിന്നുമാറി പുഴയുടെ താരാട്ടിൽ നിശബ്ദമായി മയങ്ങുകയാണ് കോളങ്ങാട്ട് തറവാട്. . ഭിത്തിയിലെ പഴയ ഘടികാരത്തിന്റെ തിളങ്ങുന്ന പെൻഡുലം കൃത്യമായ ഇടവേളകളിൽ ആ നിശബ്ദതയുടെ സൗന്ദര്യത്തെ ഭംഗിയായി ഖണ്ഡിക്കുന്നുണ്ടായിരുന്നു. . മുകളിലെ നിലയിലെ പാലമരത്തോട് ചേർന്ന മുറിയിൽമാത്രം ഒരു ചെറു വെളിച്ചം. ആ ജനാലയുടെ മരയഴികളിൽ കൈപിടിച്ച് വെളിയിലേക്ക് കണ്ണുനട്ട് അങ്ങനെ നിൽക്കുകയാണ് ശ്രുതി. . "ഡീ... നിനക്ക് ഉറക്കോന്നൂല്ലേ?" - ജ്യോതിയാണ്. "മണി പന്ത്രണ്ടാവുന്നു. പാതിരാത്രി ജനലും തുറന്നിട്ട് മാനോം നോക്കി നിക്കുന്നു. വന്നു കിടക്ക് പെണ്ണേ" . "ജോ.. നീ നോക്കിയേ, ഈ പാലമരത്തിന് എന്തു ഭംഗിയാ.." . "പിന്നേ, നീയിത് ആദ്യോയിട്ടാണല്ലോ കാണുന്നേ. നാളെ ശനിയാഴ്ച. വല്ലപ്പോഴുമാണ് മാസത്തിൽ രണ്ടവധി ഒരുമിച്ചു കിട്ടുന്നത്. രാവിലത്തെ ട്രെയിന് നാട്ടിൽ പോകാനുള്ളതാ. വന്നുകിടന്ന് ഉറങ്ങാൻ നോക്ക്" . ശെരിയാണ്, ഹോസ്റ്റലുപേക്ഷിച്ച് ഇവിടെയീ വാടകവീട്ടിലേക്ക് ചേക്കേറിയിട്ട് മാസം രണ്ടാവുന്നു. പക്ഷേ ഇതിനുമുമ്പൊന്നും തനിക്ക് ഈ വൃക്ഷത്തിന്മേൽ ഇത്ര ആകർ

എന്റെ മഴ!

Image
Disclaimer: ഇത് അവസാനത്തെ മഴപ്പോസ്റ്റ് ആണ്. മഴയെപ്പറ്റി ഇനി എഴുതൂല്ല. 🤣 (ഇനി വായിച്ചോ...) ഈ മഴയും പുഴയും നാട്ടുവഴികളുമൊക്കെ ഇന്നത്തേതുപോലെതന്നെ ഒരു പത്തു കൊല്ലം ഫ്ലാഷ്ബാക്കിലും ഫേവറേറ്റ് ഫീലിംഗ്സ് തന്നെയായിരുന്നു. സ്കൂളിലെ വലിയ (സമ്മർ) വെക്കേഷൻ സമയങ്ങളിലാണ് ഒറ്റക്കും അല്ലാതെയും ഇതൊക്കെ കൂടുതൽ എക്സ്പ്ലോർ ചെയ്തിട്ടുള്ളത്. പുതിയ റോഡും പാലങ്ങളും വീടുകളും എല്ലാം അനിവാര്യമായ വികസനങ്ങൾ ആണെങ്കിലും ചുമ്മാ ഓർത്തു നോക്കുമ്പോ പഴയവ ഒക്കെ ഭയങ്കര മിസ്സിംഗ്‌ ആണ്. "ആ വീടിരിക്കുന്നിടത്ത് ഒരു പറമ്പായിരുന്നു... വലിയൊരു മൂവാണ്ടൻ മാവുണ്ടായിരുന്നു, അരികിലൊരു കുളവും..." ഇത്രയും ഓർക്കുമ്പോ തന്നെ ഉള്ളൊന്ന് പിടയും... സങ്കടം വരും. അന്ന് ഒരു ഫോട്ടോയിൽ പോലും പകർത്താൻ കഴിയാഞ്ഞ, പടം വരയ്ക്കാനുള്ള കഴിവുണ്ടായൊരുന്നെങ്കിൽ ഒപ്പി വെച്ചേനേയല്ലോന്ന് ഞാൻ ഇടയ്ക്കിടെ നെടുവീർപ്പിടാറുള്ള, പല തവണ വരയ്ക്കാൻ ശ്രമിച്ചിട്ടും പാളിപ്പോയ ആ ചിത്രങ്ങളൊക്കെ ചുമ്മാ ഓർമ്മവരും... വൈകീട്ട് തകർത്തു പെയ്യാനൊരുങ്ങി നിൽക്കുന്ന നല്ലൊരു മഴ... മുകളിലുള്ള മഴക്കാറ് പോരാഞ്ഞ് ദൂരെയുള്ള മേഘങ്ങളെയൊക്കെ വാരിക്കൂട്ടി നമ്മുടെ മേലെ വെച്ച

ഈ പൂക്കൾ ചുവന്നു പൂക്കുവതോളം

Image
"പാരീസിലെ പൂക്കൾ ഇപ്പോളും ചുവന്നു തന്നെയല്ലേ?" ബൈ പറഞ്ഞു ബസ്സിലേക്ക് കയറവെ മറുപടിയൊന്നും പ്രതീക്ഷിക്കാതെ തിരിഞ്ഞു നിന്നവൾ ചോദിച്ചു. ഞാനൊന്നു ചിരിക്കുക മാത്രം ചെയ്തു, അവളും. പാരീസ്.. പൂക്കൾ.. എത്ര അനായാസമായാണ് ചില വാക്കുകൾക്ക് നമ്മെ ഞൊടിയിടകൾക്കിടയിലെ ഓർമ്മകളുടെ ലോകത്തേക്ക് ഇങ്ങനെ കൂട്ടിക്കൊണ്ടു പോവാൻ കഴിയുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. ഒരുമിച്ചിരിക്കാറുള്ളിടം. ഒരു ചെറിയ, വലിയ ഫ്രണ്ട് സർക്കിളിന്റെ ഉത്ഭവത്തിന് കാരണമായ, അതിന്റെ തമാശകൾക്കും തർക്കങ്ങൾക്കുമെല്ലാം സാക്ഷിയായ ഒരിടം. പാരഡൈസ് (Paris Corner) ❤️ അവളുടെ എഴുത്തുകളിലെല്ലാം വാകയായും ഗുൽമോഹറായും അവിടുത്തെയാ തണൽമരം അതേപോലെ നിറഞ്ഞു നിന്നിരുന്നു, അതിലെ പൂക്കളും. "ഈ പൂക്കൾ ചുവന്നു പൂക്കുവതോളം" ആറു വർഷം മുന്നേ അവളെഴുതിയ ഒരു പ്രണയത്തിന്റെ കവിതയ്ക്ക് അന്ന് ഇങ്ങനെയൊരു തലക്കെട്ട് നിർദ്ദേശിക്കുമ്പോൾ, അവളത് സ്വീകരിക്കുമ്പോൾ എല്ലായിപ്പോഴത്തെയും പോലെ അഭിമാനമായിരുന്നു... അവയൊക്കെ വായനയ്ക്കായി ആദ്യം എന്നിലേക്ക് എത്തുന്നതോർത്ത്. അല്ലെങ്കിലും ഒരു സൗഹൃദത്തിന്റെ ആയുസ്സിനെ അതിനെപ്പോളും തണലായി നിന്ന ആ വാകമരത്തിന്റെ ജീവന

വൈക്കത്തഷ്ടമി

Image
അഷ്ടമി ഇങ്ങെത്തീന്നു കേൾക്കുമ്പോ മനസ്സിന് എന്തൊരു സന്തോഷമാണ്...  സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ്സ് കട്ട് ചെയ്ത് പത്തും പന്ത്രണ്ടും ദിവസം തുടർച്ചയായി കൂട്ടുകാരുടെ കൂടെ പടിഞ്ഞാറേ നടയിലെ തിരക്കിൽ തോളിൽ കൈയിട്ട്  വായ്നോക്കി നടന്നതിനും, ബജ്ജി വാങ്ങി പങ്കിട്ടു കഴിച്ചതിനും, ബീച്ചിലും പാർക്കിലും പോയി ഐസ്‌ക്രീം നുണഞ്ഞു സൊറ പറഞ്ഞിരുന്നതിനും ഒക്കെയും ഇപ്പോളും ഒരു മാറ്റവും ഇല്ലല്ലോ എന്നോർക്കുമ്പോ ഉള്ള that feeling! . വല്ലാത്തൊരു നൊസ്റ്റാൾജിയയാണത്... ബീച്ചിൽ നിന്നും അമ്പലത്തിലേക്കുള്ള യാത്രയിൽ എത്രയെത്ര മുഖങ്ങളാണ് കടന്നുപോകുന്നത്... കണ്ണുടക്കുന്ന രണ്ടോ മൂന്നോ സെക്കന്റിൽ ഇവനെ/ഇവളെ എവിടെയോ കണ്ടിട്ടുണ്ടല്ലോന്നു മനസ്സ് ചിന്തിച്ചു കൂട്ടുമ്പോളാവും അവൻ  "ചങ്കേ..." ന്നു വിളിച്ച് ഓടിവന്നു കെട്ടിപ്പിടിക്കുക. അങ്ങനെ വർഷങ്ങൾക്കു ശേഷം പഴയ കൂട്ടുകാരെ ഓരോരുത്തരെയായി കണ്ടുമുട്ടുന്നത്... ഓൺലൈനിൽ മാത്രം പരിചയമുള്ള മുഖങ്ങളെ ആദ്യമായി നേരിട്ടു കാണുന്നത്, മിണ്ടുന്നത്... ഇതുവരെ കണ്ടിട്ടില്ലാത്ത, ഇനി ഒരുപക്ഷേ ഒരിക്കലും കാണാൻ ഇടയില്ലാത്ത ആളോട് crush തോന്നുന്നത്... പത്താനയെ ഒരുമിച്ചു കാണുന്ന

എന്റെ വിലപ്പെട്ട വാളുകൾ

വിചാപ്പീടെ 'വാൾ'പേപ്പറും, 'വാൾ'പോസ്റ്റും ഒക്കെ കണ്ടപ്പോ ഓർമ്മ വന്നത്... എന്റെയീ സാഹസിക ജീവിതത്തിനിടയിലെ നൊസ്റ്റാൾജിയയുടെ ടച്ചുള്ള മൂന്നു സുന്ദരൻ വാളുകളെക്കുറിച്ചാണ് പറയാൻ പോകുന്നത്... 1. ജിതിന്റെ ചേച്ചിയുടെ വിരുന്നിന് ചിക്കൻ ബിരിയാണിയും കഴിച്ച് എല്ലാരും കൂടെ ടെറസിലിരുന്നു കാറ്റുകൊള്ളുന്ന സമയം. ചിക്കന്റെ ചെറിയൊരു നൂല് അണപ്പല്ലുകൾക്കിടയിൽ കിടന്ന് നാവിനെ കളിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായല്ലോ എന്ന് ഉപബോധ മനസ്സിന് ബോധ്യപ്പെട്ടപ്പോളാണ് ഞാനെന്റെ ചൂണ്ടുവിരൽ അണ്ണാക്കിലേക്ക് തള്ളിയത്. വളരെ പണിപ്പെട്ട് ആ കുഞ്ഞു കുരിപ്പിനെ നീക്കം ചെയ്യുന്നതിനിടയിൽ വായ്ക്കകത്ത്‌ അസ്വാഭാവികമായ രുചിവ്യത്യാസം ഉള്ളതായി നാവ് തലച്ചോറിന് മെസ്സേജ് അയച്ചു. പതിയെ കൈ പുറത്തേക്ക് എടുക്കുന്നതിനിടയിൽ ഞാനാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി... ചാരി ഇരിക്കുന്നതിനിടയിൽ ബാലൻസിനായി നാട്ടിയ വലതു കൈപ്പത്തി അതുവരെ മുക്കി വെച്ചിരുന്നത്ത് ഞാൻ കഴിച്ച അതേ ബിരിയാണിയും തിന്ന് ടെറസിൽ വന്ന് അപ്പിയിട്ടിട്ട് പോയ കാക്കമലരിന്റെ കാഷ്ഠത്തിൽ ആയിരുന്നു എന്ന്. കയ്പ്പ് തിരിച്ചറിഞ്ഞ നാവിന്റെ മെസ്സേജ്  റീഡ് ചെയ്ത് കൈ പുറത്തേക്ക്

ഞാള്ളാ, ദൂക്കുട്ട്നാ !!!

Image
"ഞാള്ളാ, ദൂക്കുട്ട്നാ!!!" . 🙄 എന്തെങ്കിലും മനസ്സിലായോ? ആദ്യം കേട്ടപ്പോ എനിക്കും ഒന്നും മനസ്സിലായില്ല 🤭 . സബ്ജക്ടിലേക്ക് വരാം... . കഴിഞ്ഞ ദിവസത്തെ നാരങ്ങാപ്പക മനസ്സിലിരിക്കെ ഇവൾക്കിട്ട് എന്തേലും ഒരു പണി കൊടുക്കണമല്ലോ എന്നു ചിന്തിച്ചിരിക്കുമ്പോളാണ് പെങ്ങള് കയ്യും കാലുമൊക്കെ കഴുകി (സന്ധ്യാനാമം ജപിക്കാൻ ആണെന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്) ഏതാണ്ട് മണ്ണ് അലർജി എന്നോണം തൊങ്കി തൊങ്കി അകത്തേക്ക് കയറാൻ ഒരുങ്ങിയതും, ഞാൻ നൈസായി മുറ്റത്തെ ചെളിവെള്ളത്തിലേക്ക് തള്ളിയിട്ടതും. . ശേഷം സ്വാഭാവികമായും കായികപരമായ ഒരു ഏറ്റുമുട്ടൽ (വാട്ടർ ഫൈറ്റ്) അവിടെ ഉണ്ടാവുകയും, ഞാനും അവളും അടുക്കളയും വീടും നല്ലപോലെ നനയുകയും ചെയ്തു. . ആ സമയത്ത് യുദ്ധഭൂമിയെ പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുക എന്നത് പ്രായോഗികമായ കാര്യം അല്ലാത്തതിനാലും, അച്ഛനും അമ്മയും വന്നാൽ പതിവുപോലെ അവൾ പഠിക്കാൻ കയറുകയും ഫയറിങ് മുഴുവൻ ഞാൻ ഒറ്റയ്ക്ക് എന്റെ വിരിമാറിൽ ഏറ്റുവാങ്ങേണ്ടിവരും എന്നതിനാലും നൈസായി സ്‌കൂട്ടാവുക എന്നതാണ് ബുദ്ധി എന്നു മനസ്സിലാക്കിയ ഞാൻ വീടുവിട്ടിറങ്ങി. . അവിടേം ഇവിടേം ഒക്കെ ചുറ്റിത്തിരിഞ്ഞ് കാര്യങ്ങൾ ഒക്കെ സോൾവ്

ഒരു നാരങ്ങാ കലക്കിയ കഥ!

Image
വേനലല്ലേ വെയിലല്ലേ ചൂടല്ലേ.. അപ്പൊ പിന്നെ അൽപ്പം തണുപ്പിച്ചേക്കാം എന്നുകരുതി ഒരു ബോട്ടിൽ Appy Fizz ഉം വാങ്ങി വീട്ടിൽ വന്നപ്പോ അച്ഛന്റെ ബ്ലോക്ക്... വിഷമാണത്രേ! പിന്നെ കൊക്കക്കോളക്ക് കിട്ടേണ്ട കുത്തുവാക്കുകളും സാരോപദേശവും ഒക്കെ എന്റെ പാവം ഫിസ്സിന്റെ കുപ്പിയിൽ. ഒടുക്കം എന്നെയും കുപ്പിയെയും ഉപദേശിച്ച് വായിലെ വെള്ളം വറ്റിയപ്പോ തൊണ്ട നനയ്ക്കാൻ അതീന്നു തന്നെ ഒരു വല്ല്യ സിപ്പും. ശ്ശെടാ!   എങ്കിലും പരിഹാരമായി പിറ്റേന്ന് ഒരുകിലോ ചെറുനാരങ്ങയാണ് അടുക്കളയിലെത്തിയത്. നല്ല നാടൻ നാരങ്ങയുടെ മുന്നിൽ ഫേവറേറ്റ് ഡ്രിങ്കിന്റെ മഹത്വത്തിന് എന്തു പ്രാധാന്യം. എന്നാ പിന്നെ അതീന്നു രണ്ടെണ്ണം എടുത്ത് ഫ്രഷ് ലെമൺ ജ്യൂസ് ആക്കിയേക്കാം എന്നു മനസ്സിൽ വിചാരിച്ചപ്പോ പിന്നാലെ അമ്മയുടെ ബ്ലോക്ക്... നാരങ്ങാ വെള്ളം ഉപ്പിട്ടു കുടിക്കുന്നതാ ആരോഗ്യത്തിന് നല്ലതത്രേ! പോരാത്തതിന് പഞ്ചസാരയ്ക്ക് ഒക്കെ ഇപ്പൊ എന്താ വില എന്നും. പറഞ്ഞപോലെ പഞ്ചസാരയ്ക്ക് ഇപ്പൊ എന്താ വില? ആവോ.  വില എന്തായാലും ആ കാര്യത്തിൽ ഒരു തീരുമാനം ആയി.    ഉപ്പിട്ടു കുടിക്കാൻ ആണെങ്കിൽ വല്ല കഞ്ഞിവെള്ളവും കുടിച്ചാ പോരേ എന്നു പറഞ്ഞ് എല്ലാരും കാൺകെ ആ രണ്ടു സുന്ദരൻ മ

We're dreaming?

Image
കുറച്ചു മുന്നെ ഉണ്ടായ (ആവർത്തിക്കപ്പെട്ട) വളരെ കൗതുകകരമായ ഒരു അനുഭവത്തിന്റെ excitement ൽ ആണ് ഞാനിപ്പോൾ! . താഴെയുള്ളത് ക്രിസ്റ്റഫർ നോളന്റെ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നായ Inception ലെ ഒരു രംഗമാണ്... സിനിമ കണ്ടിട്ടുള്ളവർക്ക് അറിയാം, ഒരാളുടെ സ്വപ്നത്തിലേക്ക്, ആ സ്വപ്നത്തിൽ അയാൾ ഉണ്ടാക്കിയെടുക്കുന്ന (സങ്കൽപ്പിക്കുന്ന) ലോകത്തേക്ക് situations ലേക്ക് മറ്റൊരാളെ കൂടെ കൊണ്ടുപോയി അയാൾക്കും അതെല്ലാം സാധ്യമാക്കുന്ന അനുഭവം വളരെ brilliant ആയിത്തന്നെ നോളൻ എന്ന ബുദ്ധിരാക്ഷസൻ അവതരിപ്പിച്ചിട്ടുണ്ട്. . സിനിമയുടെ തുടക്കത്തിൽ ഡികാപ്രിയോ Dream within a dream എന്ന ആശയം വിവരിക്കുന്ന സമയത്ത് എലൻ പേജ് അദ്ദേഹത്തോട് ചോദിക്കുന്ന, സിനിമ തീരുമ്പോൾ നമുക്കും തോന്നുന്ന ആ വല്ലാത്ത സംശയമാണ് ചിത്രത്തിൽ... "We're Dreaming? നമ്മൾ സ്വപ്നം കാണുകയാണോ?" . ഇൻസെപ്‌ഷൻ എന്ന പേര് മെൻഷൻ ചെയ്തില്ലെങ്കിൽ അത് ഒരു അപൂർണ്ണതയായി തോന്നും എന്നതിനാലാണ് ഇത്രയും പറഞ്ഞത്... ഇനി വിഷയത്തിലേക്കു വരാം. . കുറെ നാളുകൾക്കു മുന്നേ അഭിജിത്തും രാച്ചുവും എന്നോട് ആസ്ട്രൽ പ്രോജക്ഷനെപ്പറ്റി സംസാരിച്ചിരുന്നു. ഞങ്ങളുടെ മിക്